പ്രീമിയർ ലീഗ് മത്സരങ്ങൾ റഷ്യയിൽ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തി: ബ്രോഡ്‌കാസ്റ്റ് ഡീൽ സസ്‌പെൻഡ് ചെയ്‌തു

ബുധന്‍, 9 മാര്‍ച്ച് 2022 (17:32 IST)
യുക്രെയ്‌ൻ അധിനിവേശ‌ത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ റഷ്യയിൽ സംപ്രേ‌ക്ഷണം ചെയ്യുന്നത് നിർത്തി. റഷ്യയുമായുള്ള ബ്രോഡ് കാസ്റ്റ് ഡീൽ സസ്‌പെൻഡ് ചെയ്‌തു.
 
റാംബ്ലർ ഗ്രൂപ്പാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ടെലിവിഷൻ അവകാശം സ്വന്തമാക്കിയിരുന്നത്. ഈ കമ്പനിയാണ് റഷ്യൻ ബ്രോഡ്‌കാസ്റ്റിങ് പാർട്ട്‌നർ ഒക്കോ സ്പോർട്ടുമായുള്ള ഡീൽ സസ്‌പെൻഡ് ചെയ്‌തത്. വ്യാഴാഴ്‌ച്ചയോടെ മത്സരങ്ങൾ റഷ്യയിൽ സംപ്രേക്ഷണമുണ്ടാകില്ല. റഷ്യ,യുക്രെയ്‌ൻ ക്ലബുകളിലെ കളിക്കാർക്കും പരിശീലകർക്കും കരാർ റദ്ദാക്കി രാജ്യം വിടാമെന്ന് ഫിഫ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍