യുക്രൈന്‍-റഷ്യ യുദ്ധം: കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 9 മാര്‍ച്ച് 2022 (16:18 IST)
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണ വില കൂടിയിരുന്നു. ഉക്രൈന്‍ - റഷ്യ യുദ്ധ പശ്ചാത്തലമാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള പ്രധാന കാരണം. ഇന്ന് മാത്രം പവന് 1040 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 130 രൂപയും കൂടി. ഇതോടെ സ്വര്‍ണം പവന് 40560 രൂപയും ഗ്രാമിന് 5070 രൂപയുമായി. യുദ്ധം തുടങ്ങിയതിന് പിന്നാലെ ഈ മാസം ഏകദേശം 3000 ത്തില്‍ കൂടുതല്‍ രൂപയാണ് വര്‍ധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍