യുക്രെയ്‌നിലെ ലാബുകളിൽ സൂക്ഷിച്ചിട്ടുള്ള അപകടകാരികളായ രോഗാണുക്കളെ നശിപ്പിച്ച് കളയണമെന്ന് ലോകാരോഗ്യസംഘടനയുടെ നിർദേശം. റഷ്യൻ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തിൽ ലാബുകളിൽ അക്രമണം നടന്നാൽ രോഗാണുക്കൾ പുറത്തേക്ക് പരക്കുകയും രോഗവ്യാപനം ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മുന്നിൽ കണ്ടാണ് ലോകാരോഗ്യസംഘടനയുടെ നിർദേശം.
അമേരിക്ക, യുറോപ്യന്‍ യൂണിയന്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ പിന്തുണയോടെയാണ് ഇത്തരം പരീക്ഷണങ്ങള്‍ യുക്രൈനില്‍ നടന്നിരുന്നത്. എന്നാൽ റഷ്യൻ ആക്രമണം ഇത്തരം രോഗാണുക്കള്‍ പുറത്തേക്ക് വ്യാപിക്കുന്നതിന് കാരണമാവുമെന്ന് ബയോസെക്യൂരിറ്റി വിദഗ്ദര്‍ ആശങ്കപ്പെടുന്നു.ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടനയുടെ നിർദേശം.