രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മോശം നിലയിൽ: നാട്ടിലേക്ക് പണമൊഴുക്കി പ്രവാസികൾ

ബുധന്‍, 9 മാര്‍ച്ച് 2022 (17:38 IST)
യുക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എണ്ണവില കുതിച്ചുയർന്നതിനെ തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഒരു ഡോളറിന് 77ന് അടുത്താണ് ഇന്ത്യൻ രൂപയുടെ നിലവിലെ മൂല്യം. യു.എ.ഇയിലെ ധനവിനിമയ സ്ഥാപനങ്ങളില്‍ തിങ്കളാഴ്ച ഒരു ദിര്‍ഹത്തിന് 20.96 രൂപ വരെ ലഭിച്ചു.
 
ദിർഹത്തിന്റെ വിനിമയ നിരക്ക് ഉയർന്നതോടെ നാട്ടിലേക്ക് പണമയക്കുന്നത് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ചരിത്രത്തിലെ റെക്കോഡ് വിലയിടിവാണ് രൂപയ്ക്ക് സംഭവിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു. വരും ദിവസങ്ങളിലും രൂപയുടെ വിലയിടിവ് തുടരുമെന്നാണ് വിലയിരുത്തൽ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍