Kerala Budget 2022: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് 10 കോടി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 11 മാര്‍ച്ച് 2022 (12:25 IST)
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാധ്യമാക്കാനും സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കാനുമായി നോര്‍ക്ക വകുപ്പിന് 10 കോടി രൂപ.
 
അതേസമയം 140 കോടി രൂപ ചെലവില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്‌കില്‍ കോഴ്‌സുകള്‍ ആരംഭിക്കും. മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കി 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കും സ്ഥാപിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍