ബുക്കിങ് 35,000 കടന്ന് മുന്നേറി ഹ്യുണ്ടായിയുടെ പുത്തൻ i20

Webdunia
തിങ്കള്‍, 4 ജനുവരി 2021 (15:04 IST)
പുത്തൻ തലമുറ ഐ20യ്ക്ക് ഇന്ത്യയിൽ വലിയ വരവേൽപ്പ്, 35,000 ബുക്കിങ്ങുകളാണ് ഇതിനോടകം വാഹനം സ്വന്തമാക്കിയത്. 10,000 ലധികം വാഹനങ്ങൾ ഇതിനോടകം നിരത്തുകളിൽ എത്തിയ്ക്കുകയും ചെയ്തു. സ്‌പോർട്ട് മുതൽ മുകളിലേയ്ക്കുള്ള പതിപ്പുകൾക്കാണ് 85 ബുക്കിങ്ങുകളും എന്ന് ഹ്യൂണ്ടായി വ്യക്തമാക്കി. ഈ മാസം ആറിനാണ് ഹ്യുണ്ടായി വാഹനത്തിന്റെ വില പ്രഖ്യാപിച്ചത്. എന്നാൽ ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 21,000 രൂപ മുൻകൂറായി നൽകി ഹ്യൂണ്ടായ് ഡീലർഷിപ്പുകൾ വഴിയോ, വെബ്‌സൈറ്റിലൂടെയോ വാഹനം ബുക്ക് ചെയ്യാം.
 
6.80 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വേരിയന്റിന്റെ എക്സ് ഷോറൂം വില. നിരവധി മാറ്റങ്ങളാണ് പുതിയ ഐ20യിൽ ഉള്ളത്. ഗ്രില്ലിൽ തുടങ്ങി, കോംപാക്ടായ ഹെഡ് ലാമ്പുകളിലും, ക്യാരക്ടർ ലൈനുകളോടുകൂടിയ ബോണറ്റിലും അലോയ് വിലുകളിലും ടെയിൽ ലാമ്പുകളിലുമെല്ലാം ഈ മാറ്റം കാണാനാകും. ഇവയെല്ലാം ചേരുന്നതോടെ വലിയ മാറ്റം തന്നെ വാഹനത്തിന്റെ രുപത്തിൽ അനുഭവപ്പെടും. മാഗ്‌ന, സ്‌പോര്‍ട്‌സ്, ആസ്റ്റ, ആസ്റ്റ (ഒ) വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തിയിരിയ്ക്കുന്നത്.  
 
120 പിഎസ് കരുത്ത് ഉത്പാദിപ്പിയ്ക്കുന്ന 1.0 ലിറ്റർ ടർബോ ജിഡി‌ഐ പെട്രോൾ, മാനുവൽ ട്രാൻസ്മിഷനിൽ 83 പീഎസ് കരുത്തും ഐവിടിയിൽ 88 പിഎസ് കരുത്തും ഉത്പാദിപ്പിയ്ക്കുന്ന 1.2 ലിറ്റർ പെട്രോൾ, 100 പിഎസ് കരുത്ത് ഉത്പദിപ്പിയ്ക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിലെത്തിയിരിയ്ക്കുന്നത്. ശ്രേണിയിൽ തന്നെ ആദ്യ ഇന്റലിജന്റ് മാനുവല്‍ ട്രാൻസ്മിഷൻ ഐ20യിൽ ഒരുക്കിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article