വാക്സിൻ വിതരണത്തിൽ മുൻഗണന നൽകണം എന്ന് കേന്ദ്രത്തോട് കേരളം

തിങ്കള്‍, 4 ജനുവരി 2021 (11:30 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ വർധനവ് കണക്കിലെടുത്ത് വാക്സിൻ വിതരണത്തിൽ മുൻഗണന നൽകണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. രോഗവ്യാപനം ഉടൻ നിയന്ത്രണവിധേയമാക്കാൻ വാക്സിൻ വിതരണത്തിൽ കേരളത്തിന് മുൻഗണന നൽകണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. 
 
സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തോളമായി പ്രതിദിനം അയ്യായിരത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനവും കേരളമാണ്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉള്ളവരുടെ എണ്ണം സംസ്ഥാനത്ത് കൂടുതലാണ്. ജനസാന്ദ്രത ഉൾപ്പടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കേന്ദ്രത്തോട് മുൻഗണന ആവശ്യപ്പെട്ടിരിയ്ക്കുന്നത്. സംസ്ഥാത്ത് ദിവസങ്ങൾക്കുള്ളിൽ വാക്സിൻ എത്തുമെന്നും വാക്സിൻ വിതരണത്തിൻ കേരളം സജ്ജമാണെന്നും നേരത്തെ ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍