അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റമോർട്ടം ചെയ്യണം എന്ന് ബന്ധുക്കൾ

തിങ്കള്‍, 4 ജനുവരി 2021 (09:02 IST)
തിരുവനന്തപുരം: അന്തരിച്ച കവി അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കണം എന്ന് ബന്ധുക്കൾ. കായംകുളം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ബന്ധുക്കൽ ഈ ആവശ്യം ഉന്നയിച്ചത്. ഇതോടെ അനിൽ പനച്ചൂരാന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റമോർട്ടം ചെയ്യാൻ തീരുമാനമായി. കായംകുളം പൊലീസ് തിരുവനന്തപുരത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
 
പോസ്റ്റ്മോർട്ടത്തിന് ശേഷമാകും സംസ്കാരവുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടാവുക. ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ ആശുപത്രിയിൽവച്ച് അനിൽ പനച്ചൂരാൻ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ സുഹൃത്തുക്കളുമൊത്ത് ക്ഷേത്രത്തിലേയ്ക്ക് പോകുന്നതിനിടെ തലചുറ്റി വീഴുകയായിരുന്നു. തുടർന്ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും കരുണാഗപ്പള്ളി ജനറൽ ആശുപത്രിയിലേയ്ക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റി. സ്വകാര്യ ആശുപത്രിയിലെത്തി അരമണിക്കൂറിനകം മരണം സംഭവിച്ചു, ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രിയുടെ വിശദീകരണം. അനിൽ പനച്ചൂരാന് കൊവിഡ് ബാധിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍