കൊവിഷീൽഡ് വാക്സിൻ സർക്കാറിന് 200 രൂപയ്ക്കും, പൊതുജനങ്ങൾക്ക് 1000 രൂപയ്ക്കും ലഭ്യമാക്കും: സെറം ഇൻസ്റ്റിറ്റ്യുട്ട്

തിങ്കള്‍, 4 ജനുവരി 2021 (07:19 IST)
പൂനെ: ഓക്സ്ഫഡ് സർവകലശാലയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിയ്ക്കുന്ന കൊവിഷീൽഡ് കൊവിഡ് വാക്സിൻ സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1000 രൂപയ്ക്കും ലഭ്യമാക്കും എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പുനെവാല. വരുന്ന ആഴ്ചകളിൽ തന്നെ വാക്സിന്റെ വിതരണം ആരംഭിയ്ക്കും എന്നും അദാർ പുനെവാല പറഞ്ഞു.
 
വാക്സിൻ കൊവിഡ് 19ന് എതിരെ ഫലപ്രദവും കാര്യക്ഷമവുമാണ്, അഞ്ച്കോടി വക്സിനുകൾക്ക് അധികൃതരുടെ അനുമതി ലഭിച്ചിട്ടുണ്ട്. വാക്സിൻ കയറ്റുമറ്റിതിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യ ഉൾപ്പടെയുള്ള ചില രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ വാക്സിൻ കയറ്റുമതിയ്ക്ക് നിലവിൽ സർക്കാർ അനുമതി നൽകിയിട്ടില്ല. മറ്റു രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി അനുവദിയ്ക്കണം എന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ സർക്കാരിനോട് ആവശ്യപ്പെടും. കയറ്റുമതിയ്ക്ക് അനുവാദം ലഭിയ്ക്കുന്നതോടെ 68 രാജ്യങ്ങളിലേയ്ക്ക് കൊവിഷീൽഡ് കയറ്റുമതി നടത്താനാകും. മിനിറ്റിൽ 5,000 ഡോസ് വാക്സിൻ ഉത്പാദിപിയ്ക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിനാകും എന്നും അദാർ പുനെവാല വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍