മെല്‍ബണ്‍: ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഓരോ മത്സരങ്ങൾ ജയിച്ച് സമനിലയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. അതിനാൽ മൂന്നാം ടെസ്റ്റിൽ ആധിപത്യം സ്ഥാപിയ്ക്കുക എന്നത് ഇരു ടീമുകൾക്കും പ്രധാനമാണ്. ബാറ്റിങ് തകർച്ചയാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. നായകൻ രാഹാനെയെയും ശുഭ്മാൻ ഗില്ലിനെയും മാറ്റിനിർത്തിയാൽ ടെസ്റ്റിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് ക്രീസിൽ പിടിച്ചു നിൽക്കുന്നതിൽ മറ്റു താരങ്ങൾ പരാജയപ്പെടുന്നു. എന്നാൽ മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മ ടീമിൽ എത്തുന്നു എന്നതാണ് പ്രധാനമാറ്റം.
രോഹിത് മുതിർന്ന താരത്തിന്റെ ഉത്തരവദിത്വം ഏറ്റെടുക്കുമ്പോൾ കാര്യങ്ങൾ തങ്ങൾക്കെതിരാകും എന്ന് ഓസ്ട്രേലിയയ്ക്ക് അറിയാം. അതിനാൽ രോഹിതിനെ പിടിച്ചുകെട്ടുക എന്നതാവും മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ പ്രഥമ ദൗത്യം. രോഹിത്തിന്റെ പ്രകടനത്തെ പിടിച്ചുകെട്ടാൻ വ്യക്തമായ പദ്ധതികൾ തന്നെ തയ്യാറാണന്ന് എന്ന് പറയുകയാണ് ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ. രോഹിതിന്റെ പ്രത്യേകം തന്നെ ഓസീസ് നിര നോട്ടമിട്ടിട്ടുണ്ട് എന്നാണ് ഇതിൽനിന്നും വ്യക്തമാകുന്നത്.
'ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് രോഹിത് ശര്‍മ, അതിനാല്‍. ഏതൊരു ബോളർക്കും അദ്ദേഹം വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ മാർഗങ്ങളുണ്ട്. സ്വയം വെല്ലുവിളിക്കുക എന്നത് ഞങ്ങള്‍ക്ക് ഇഷ്ടമാണ്. രോഹിത്തിന്റെ വരവ് ഇന്ത്യയ്ക്ക് വലിയ നേട്ടം തന്നെയാണ്. ആരെയാണ് പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് കണ്ടറിയണം. രോഹിത്തിലെ മികച്ച ക്രിക്കറ്ററോട് ബഹുമാനം മാത്രമാണ്. എന്നാല്‍ അദ്ദേഹത്തിനെതിരായ പദ്ധതികള്‍ തയ്യാറാണ്. നഥാന്‍ ലിയോണ്‍ പറഞ്ഞു.