കരാർ കൃഷിയിലേയ്ക്ക് ഇറങ്ങാൻ പദ്ധതിയില്ല, അതിനായി കൃഷിഭൂമി വാങ്ങിയിട്ടില്ല നിലപാട് വ്യക്തമാക്കി റിലയൻസ്

തിങ്കള്‍, 4 ജനുവരി 2021 (12:00 IST)
കോർപ്പറേറ്റ് കൃഷി ആരംഭിയ്ക്കാൻ തങ്ങൾക്ക് പദ്ധതി ഇല്ലെന്നും, അതിനായി കൃഷിഭൂമി വാങ്ങിയിട്ടില്ല എന്നും റിലയൻസ് ഇൻഡസ്ട്രീസ്. കർഷകരെ ശാക്തീകരിയ്ക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി. കാർഷിക നിയമങ്ങൾക്ക് പിന്നിൽ റിലയൻസ് ഉൾപ്പടെയുള്ള വൻകിട കോർപ്പറേറ്റുകളാണ് എന്ന കർഷകർ നിലപാട് തുറന്നു പ്രഖ്യാപിയ്ക്കുന്നതിനിടെയാണ് റിലയൻസ് വിശദീകരണവുമായി രംഗത്തെത്തിയീയ്ക്കുന്നത്.
 
തങ്ങളുടെ സബ്സിഡിയറി സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നില്ല. സര്‍ക്കാര്‍ നിശ്ചയിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന താങ്ങുവിലയോ അല്ലെങ്കില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ലാഭകരമായ പ്രതിഫല വിലയ്ക്കുള്ള മറ്റു സംവിധാനങ്ങളോ കര്‍ശനമായി പാലിക്കാന്‍ വിതരണക്കാർക്ക് നിർദേശം നൽകും. കര്‍ഷകരില്‍ നിന്ന് അന്യായമായ നേട്ടമുണ്ടാക്കുന്നതിനായി​ഒരു തരത്തിലുള്ള​കരാറിലും കമ്പനി ഏര്‍പ്പെട്ടിട്ടില്ലെന്നും, വിതരണക്കാര്‍ ന്യായ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങൾ വാങ്ങാന്‍ ശ്രമിച്ചിട്ടില്ലെന്നും കമ്പനി പ്രസ്താവനയിൽ റിലയൻസ് ആറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍