പവന് 720 രൂപ കുറഞ്ഞു, ഗ്രാമിന് 3,710 രൂപ

ചിപ്പി പീലിപ്പോസ്
ഞായര്‍, 12 ജനുവരി 2020 (17:49 IST)
ഇറാൻ–യുഎസ് യുദ്ധസാധ്യത കുറഞ്ഞിനെത്തുടർന്നു സ്വർണവിലയിൽ ഇടിവ്. ഇന്നലെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയുമാണ് ഇടിഞ്ഞത്. രാവിലെ ഗ്രാമിന് 70 രൂപയും ഉച്ചയ്ക്കുശേഷം 20 രൂപയും കുറഞ്ഞു. ഇതോടെ വില പവന് 28,680 രൂപയും ഗ്രാമിന് 3,710 രൂപയുമായി. 
 
കേരളത്തിൽ സ്വർണവില ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമെത്തിയത്. സ്വർണവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ വൻകിട നിക്ഷേപകർ ലാഭമെടുപ്പു നടത്തിയെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ തുടരുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article