റെക്കോർഡുകൾ മറികടന്ന് മുന്നേറുന്ന സ്വർണ്ണവില പവന് 30200രൂപ കടന്നു. ഇന്ന് പവന് 520 രൂപ വർധിച്ച് 30, 200 രൂപയായി. 65 രൂപ ഉയർന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 29,745 രൂപയായി. അമേരിക്ക, ഇറാൻ യുദ്ധഭീഷണിയും, രൂപയുടെ മൂല്യം താഴ്ന്നതും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിച്ചത്.