മകന്റെ വിവാഹത്തിനൊപ്പം നിർധനരായ 5 യുവതികൾക്കും വിവാഹം, 300 പേർക്ക് ഡയാലിസിസ് സൌകര്യം ഒരുക്കി പിതാവ്

ചിപ്പി പീലിപ്പോസ്

വ്യാഴം, 2 ജനുവരി 2020 (10:40 IST)
വിവാഹം ആർഭാടമാക്കാൻ ആഗ്രഹിക്കുന്നവരാണ് പൊതുവെയുള്ളത്. എന്നാൽ, ആർഭാട വിവാഹത്തിനൊപ്പം നിർധനരായവരെ സഹായിക്കുക എന്ന ചിന്ത അധികം ആളുകൾക്ക് ഉണ്ടാകാറില്ല. ഇക്കാര്യത്തിൽ വ്യത്യസ്തനായിരിക്കുകയാണ് യു എ ഇയിലെ സിൽവർ ഹോം റിയൽ എസ്റ്റേറ്റ് ഉടമ തൃശ്ശൂർ സ്വദേശി വി ടി സലിം. 
 
തന്റെ മകന്റെ വിവാഹത്തിന് നിർധനരായ 5 യുവതികൾക്ക് വിവാഹം നടത്തിയിരിക്കുകയാണ് സലീം. ഒപ്പം 300 പേർക്ക് ഡയാലിസിസിനുള്ള സൌകര്യം ഒരുക്കി ഇദ്ദേഹം. തൃശൂരിലാണ് സംഭവം. വി ടി സലീമിന്റെ മകൻ ഡോക്ടർ അസ്ലം സലീമും ഫർഹീൻ ഫാരിയയും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്.
 
തൃശ്ശൂർ ലുലു കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍