വിവാഹം ശരിയാകണോ? ശിവ പാർവതി ക്ഷേത്രത്തിൽ പോയാൽ മതി, പക്ഷേ ഒരു നിബന്ധന ഉണ്ട്

ചിപ്പി പീലിപ്പോസ്

ഞായര്‍, 29 ഡിസം‌ബര്‍ 2019 (17:19 IST)
ഹിന്ദു മത തത്വങ്ങള്‍ പ്രകാരം വിവാഹം 16 സംസ്കാരങ്ങളിലൊന്നാണ്. എന്നാല്‍ വിവാഹം നടക്കാന്‍ കാലതാമസം വരുന്നത് സ്ത്രീകളും പുരുഷന്മാരും ഒരു പോലെ നേരിടുന്ന പ്രശ്നമാണ്. ശരിയായ പങ്കാളിയെ കിട്ടാത്തതുകൊണ്ട് മാത്രമല്ല വിവാഹം നടക്കാത്തത് എന്നാണ് ജ്യോതിഷം പറയുന്നത്.
 
18 വയസ്സ് മുതല്‍ 24 വയസ്സ് വരെയാണ് വിവാഹത്തിന് അനുകൂലമായ പ്രായമായി കണക്കാക്കാറുള്ളത്. ഈ പ്രായത്തിലുള്ളവര്‍ എളുപ്പത്തില്‍ വിവാഹം നടക്കാന്‍ വ്യാഴാഴ്ചകളില്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് ശിവ പാര്‍വതീ ക്ഷേത്രം സന്ദര്‍ശിച്ചാൽ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം മാറിക്കിട്ടും.
 
25 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള വിവാഹം നടക്കാത്തവര്‍ എല്ലാ വ്യാഴാഴ്ചകളിലും മഞ്ഞ നിറത്തിലുള്ള ശിവ പാര്‍വ്വതീ ക്ഷേത്രം സന്ദര്‍ശിക്കുന്നത് നല്ലതാണ്. 36-40 ഈ പ്രായമെത്തിയിട്ടും വിവാഹം നടക്കാത്തവര്‍ കൂവളത്തിന്‍റെ 108 ഇലകളില്‍ ചന്ദനം കൊണ്ട് രാമനാമം എഴുതുക. ഈ കുവളത്തിന്‍റെ ഇലകള്‍ ശിവലിംഗത്തിനടുത്ത് ഓം നമഃശിവായ നാമം മന്ത്രിച്ച് പ്രാര്‍ത്ഥിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍