നവവധുവിന് 10 ഗ്രാം സ്വർണം സമ്മാനം, പുതിയ പദ്ധതിയുമായി സർക്കാർ !

ചൊവ്വ, 31 ഡിസം‌ബര്‍ 2019 (13:28 IST)
ഗുവാഹത്തി: നവവധുക്കൾക്ക് പത്ത് ഗ്രാം സ്വർണം സമ്മാനമായി നൽകാൻ ഒരുങ്ങി അസം സർക്കാർ. ബാലവിവാഹം തടയുന്നതിനായാണ് പുതിയ പദ്ധതിയുമായി അസം സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. അരുദ്ധതി സ്വർണ പദ്ധതി എന്നാണ് ഈ പദ്ധതിക്ക് അസം സർക്കാർ പേരിട്ടിരിക്കുന്നത്. പദ്ധതി ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
 
പദ്ധതി പ്രകാരം 30,000 രൂപ നവവധുവിന്റെ അക്കൗണ്ടിലേക്ക് നൽകും. പത്ത് ഗ്രാം സ്വർണത്തിന്റെ വില കണക്കാക്കിയാണ് 30,000 രൂപ നൽകുന്നത്. ഈ പണം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല. 800 കോടി രൂപയാണ് ഓരോ വർഷവും സർക്കാർ പദ്ധതിക്കായി മാറ്റിവക്കുക.
 
പദ്ധതിയിൽ ചില നിബന്ധനകളും സർക്കാർ വച്ചിട്ടുണ്ട്. വധുവിന് 18 വയസും വരന് 21 വയസും പൂർത്തിയായിരിക്കണം എന്നതണ് പ്രധാന നിബന്ധന. മാത്രമല്ല സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണം, വധുവിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപക്ക് താഴെയായിരിക്കണം. വധു പത്താം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം എന്നിവയാണ് സമ്മാനം ലഭിക്കാൻ വേണ്ട നിബന്ധനകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍