സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്, പവന് കുറഞ്ഞത് 640 രൂപ

Webdunia
ചൊവ്വ, 28 ജൂണ്‍ 2022 (15:58 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. രാവിലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഉച്ചയായതോടെയാണ് ഇടിഞ്ഞത്. ഒരു പവൻ സ്വർണവിലയിൽ 640 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ സ്വർണത്തിൻ്റെ വില 37480 രൂപയായി.
 
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 4685 രൂപയാണ് നിലവിലെ നിരക്ക്. രാവിലെ സാധാരണനിലയിലായിരുന്നു വ്യാപാരമെങ്കിലും അന്താരാഷ്ട്ര മാർക്കറ്റിലെ വ്യതിയാനം വിപണിയിൽ പ്രതിഫലിക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article