Gold Price: ഇതെവിടെ ചെന്ന് നിൽക്കും?, സ്വർണവില സർവകാല റെക്കോർഡിൽ 52,280 രൂപയായി

അഭിറാം മനോഹർ
ശനി, 6 ഏപ്രില്‍ 2024 (11:38 IST)
സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ്. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ പവന് 52,280 രൂപയായി മാറി. കഴിഞ്ഞ മാര്‍ച്ച് 29നാണ് സ്വര്‍ണവില ആദ്യമായി 50,000 രൂപ കടന്നത്. കഴിഞ്ഞ 9 ദിവസത്തിനിടെ പവന് 2,920 രൂപയാണ് ഉയര്‍ന്നത്.
 
അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ കേരളത്തിലും പ്രതിഫലിക്കുന്നത്. ആദ്യമായി സ്വര്‍ണവില 50,000 കടന്നപ്പോള്‍ ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായി ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഇത് ഏറിയും കുറഞ്ഞും ഇന്ന സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും അമ്പതിനായിരം കടന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article