Gold Price: ചരിത്രത്തിലാദ്യമായി സ്വര്‍ണവില അമ്പതിനായിരം കടന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 29 മാര്‍ച്ച് 2024 (11:44 IST)
ചരിത്രത്തിലാദ്യമായി സ്വര്‍ണവില അമ്പതിനായിരം കടന്നു. ഇന്ന് സ്വര്‍ണവില കുത്തനെയാണ് ഉയര്‍ന്നത്. ഒരുപവന് 1040രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50400 രൂപയായി. ഗ്രാമിന് 130 രൂപകൂടി. ഒരു ഗ്രാമിന് ഇതോടെ 6300 രൂപയായി. ആദ്യമായാണ് സ്വര്‍ണവില അരലക്ഷം കടക്കുന്നത്. 
 
രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് കേരളത്തിലും വില കൂടാന്‍ കാരണം. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസം സ്വര്‍ണനിരക്കിനെയും ബാധിക്കും. മികച്ച നിക്ഷേപം എന്ന കണക്കിലാണ് പലരും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍