സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 27 മാര്‍ച്ച് 2024 (14:04 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാംസ്വര്‍ണത്തിന്റെ വില 6135 രൂപയായി.
 
ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില 46,320 രൂപയായിരുന്നു. പിന്നാലെ 3000 രൂപയിലധികം വര്‍ധിച്ച് 21ന് 49,440 രൂപയായി ഉയര്‍ന്നിരുന്നു. ഇത് സര്‍വകാല റെക്കോര്‍ഡായിരുന്നു. പിന്നാലെ സ്വര്‍ണവില കുറയുകയായിരുന്നു. അഞ്ചുദിവസത്തിനിടെ 520 രൂപയാണ് കുറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍