തല്‍ക്കാലം വിശ്രമം: സ്വര്‍ണവില ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 2 ഏപ്രില്‍ 2024 (11:43 IST)
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,680 രൂപയായി. കൂടാതെ ഗ്രാമിന് 25 രൂപ കുറഞ്ഞ് 6335 രൂപയായി. കഴിഞ്ഞ ദിവസം 50,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോഡ് കുറിച്ചിരുന്നു. കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 50,400 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചാണ് സ്വര്‍ണവില ഇന്നലെ ഉയര്‍ന്നത്. 
 
ഡോളറിന്റെ മൂല്യത്തില്‍ വരുന്ന വ്യത്യാസം സ്വര്‍ണവിലയില്‍ പ്രതിഫലിക്കാറുണ്ട്. ആഗോളവിപണിയില്‍ സ്വര്‍ണവില കൂടുന്നതും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും സ്വര്‍ണവില ഉയര്‍ത്തും. 

വെബ്ദുനിയ വായിക്കുക