സ്വർണവിലയിൽ വീണ്ടും കുതിപ്പ്: പവന് വില 35,400 രൂപയായി

Webdunia
ശനി, 20 ജൂണ്‍ 2020 (12:30 IST)
സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയർന്ന വിലയിൽ. പവന് 35,400 നിലവാരത്തിലാണ് സംസ്ഥാനത്ത് സ്വർണവിൽപ്പന നടക്കുന്നത്. 4425 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.വെള്ളിയാഴ്ച്ച വൈകീട്ട് 120 രൂപകൂടി സ്വർണവില റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. ശനിയാഴ്ച്ച 160 രൂപയാണ് വില ഉയർന്നത്.
 
ഈ വർഷം മാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 29,000 രൂപയായിരുന്നു ജനുവരി ഒന്നിന് കേരളത്തില്‍ പവന്റെ വില.ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 47,450 രൂപയില്‍തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില 1740.03 ഡോളർ നിലവാരത്തിലുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article