ഒറ്റദിവസം 14,516 പേർക്ക് രോഗബാധ, 375 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്

ശനി, 20 ജൂണ്‍ 2020 (10:14 IST)
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 പേർക്ക് കൊവിഡ് ബാധ, ഇതാദ്യമായാണ് ഒറ്റ ദിവസം കൊവിഡ് ബാധിതരുടെ എണ്ണം 14,000 കടക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തോട് അടുക്കുകയാണ്. 3,95,048 പേർക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്. അതിവേഗമാണ് രാജ്യത്ത് കൊവിഡ് വ്യാപിയ്കുന്നത് എന്നാണ് ദിവസങ്ങൾകൊണ്ടുള്ള വലിയ വർധന സൂചിപിയ്ക്കുന്നത്.
 
കഴിഞ്ഞ ദിവസം മാത്രം 375 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 13,000 ത്തോട് അടുക്കുകയാണ്. 12,948 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1,68,269 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 2,13,831 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തിന് അടുത്തെത്തി 54,449  പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. ഡൽഹിയിൽ 53,116 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍