8 കിലോമീറ്റർ ഉള്ളിലേയ്ക്ക് കയറി, 300 ടെന്റുകളിലായി ചൈനീസ് സേന നിലയുറപ്പിയ്ക്കുന്നു

ശനി, 20 ജൂണ്‍ 2020 (07:14 IST)
ഡൽഹി: ഗൽവാനിലേതിന് പിന്നാലെ ഏതു നിമിഷവും സംഘർഷമുണ്ടാകാവുന്ന നിലയിലാണ് പാംഗോങ് താഴ്‌വര എന്നാണ് റിപ്പോർട്ടുകൾ. പാംഗോങ് തടകത്തോട് ചേർന്നുള്ള ഇന്ത്യൻ പ്രദേശത്തേയ്ക്ക് 8 കിലോമിറ്ററോളം ചൈന ഉള്ളിലേയ്ക്ക് പ്രവേശിച്ച് നിലയുറപ്പിച്ചിരിയ്ക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. സൈന്യത്തെ ദീർഘനാൾ ൻലനിർത്താൻ ആവശ്യമായ സംവിധാനങ്ങൗം ഇവിടെ ഒരുക്കിയതായി സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 
 
പാംഗോങിൽ എട്ട് മലനിരകളിൽ നാലാം മലനിരകൾ വരെ ചൈന അതിക്രമിച്ചുകയറിയിട്ടുണ്ട്. ഇവിടെ 62 ഇടങ്ങളിലായി 300 ഓളം ടെന്റുകളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. നിരീക്ഷണ പോസ്റ്റുകൾ ഉൾപ്പടെ മറ്റു സംവിധാനങ്ങൾ ഒരുക്കിയതായാണ് വിവരം. ഇതിനർത്ഥം ചൈന ഉടൻ പിൻവാങ്ങാൻ തയ്യാറല്ല എന്നാണ്. ചൈനയുടെ കടന്നുകയറ്റം ചെറുക്കുന്നതിനായി നാലാം മലനിരയിൽ ഇന്ത്യയുടെ വൻ സൈന്യം തന്നെ അണി നിരന്നിട്ടുണ്ട്.   
 
അതേസമയം ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് പോലും ആരുടെയും കയ്യിൽ ഇല്ലെന്നും രാജ്യത്തിന്റെ ഒരിഞ്ച് മൂമീ പോലും ആർക്കും വിട്ടുകൊടുക്കുകയുമില്ല എന്നുമാണ് സർവകക്ഷി യോഗത്തിൽ പ്രധനമന്ത്രി വ്യക്തമാക്കിയത്. ഇന്ത്യൻ സേനയെ ആക്രമിച്ച ചൈനയ്ക്ക് കൃത്യമായ മറുപടി നൽകി എന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഇന്ത്യയിലേയ്ക്ക് ചൈനയുടെ കടന്നുകയറ്റം ഉണ്ടായിട്ടുല്ല എന്നാണ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആവർത്തിച്ച് വ്യക്തമാക്കിയത്. രാജ്യത്തെ സംരക്ഷിയ്ക്കാൻ ഇന്ത്യൻ സൈന്യം സുസജ്ജമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍