നീണ്ട ഇടവേളയ്‌ക്കു ശേഷം സ്വർണവിലയില്‍ വര്‍ദ്ധന

Webdunia
ശനി, 14 ഒക്‌ടോബര്‍ 2017 (10:47 IST)
നീണ്ട ഇടവേളയ്‌ക്കു ശേഷം സ്വർണ വിലയില്‍ വര്‍ദ്ധന. പവന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്. വ്യാഴാഴ്ച പവന് 120 രൂപ വർദ്ധിച്ചതിന് പിന്നാലെയാണ് ഇന്നും വില കൂടിയത്.

പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Next Article