വിവരാവകാശ പ്രകാരം സോളാര്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Webdunia
ശനി, 14 ഒക്‌ടോബര്‍ 2017 (10:08 IST)
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സമീപിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരികുകയായിരുന്നു അദ്ദേഹം. 
 
വിവരവകാശ പ്രകാരം റിപ്പോര്‍ട്ട് കിട്ടുന്നതിന് ശ്രമം നടത്തുമെന്നും ഇങ്ങനെ ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്നുമാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. സോളാര്‍ കേസ് നിയമപരമായി നേരിടാമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സോളാര്‍ റിപ്പോര്‍ട്ട് നല്‍കാത്തത് സാമാന്യനീതിയുടെ നിഷേധമാണെന്നും റിപ്പോര്‍ട്ട് എന്താണെന്ന് മനസിലായാലെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article