എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 13 ജൂണ്‍ 2025 (19:07 IST)
എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണമെന്നും അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവ പദ്ധതി സംബന്ധിച്ച് എത്രയും വേഗം ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു.
 
ഇറാനോട് ശക്തമായ ഭാഷയില്‍ പറഞ്ഞിട്ടും ഉടമ്പടി നടപ്പിലായില്ല. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് കടുത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അടുത്ത ആക്രമണം ക്രൂരമായിരിക്കുമെന്നും ഒന്നും അവശേഷിക്കാതെ ആകുന്നതിന് മുമ്പ് ഉടമ്പടിക്ക് തയ്യാറാവണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും ആക്രമണത്തില്‍ യുഎസിന് പങ്കില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
 
അതേസമയം ഇസ്രായേലിന്റെ ആക്രമണം യുദ്ധപ്രഖ്യാപനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് യുഎന്നിനോട് ഇറാന്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍