Elon Musk vs Donald Trump: വെറുപ്പുളവാക്കുന്ന വൃത്തിക്കെട്ട ബിൽ, ഇനി സഹിക്കാൻ വയ്യ ട്രംപിനെ ചീത്ത വിളിച്ച് ഇലോൺ മസ്ക്

അഭിറാം മനോഹർ

ബുധന്‍, 4 ജൂണ്‍ 2025 (12:52 IST)
Trump vs Elon Musk
അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപുമായി തെറ്റിപിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരെ രൂക്ഷവിമര്‍ശനം നടത്തി ഇലോണ്‍ മസ്‌ക്. ട്രംപ് സര്‍ക്കാര്‍ അവതരിപ്പിച്ച ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ വെറുപ്പുളവാക്കുന്ന വൃത്തിക്കേടാണെന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വര്‍ധിപ്പിക്കാനും പ്രാദേശിക നികുതി ഇളവുകള്‍ നല്‍കാനും ലക്ഷ്യമിട്ടാണ് ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ട്രംപ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഈ ബില്ലിനെ തുടക്കം മുതലെ വിമര്‍ശിച്ച വ്യക്തിയായിരുന്നു ഇലോണ്‍ മസ്‌ക്.
 
ആരോഗ്യമേഖല, നികുതി പരിഷ്‌കാരങ്ങള്‍, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം വരുത്താനിരിക്കുന്ന മാറ്റങ്ങളെ പൊതുവായാണ് ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ട്രംപ് ഭരണകൂടം കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന ഒബാമ കെയര്‍ അടക്കമുള്ള മെഡിക്കല്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 

I’m sorry, but I just can’t stand it anymore.

This massive, outrageous, pork-filled Congressional spending bill is a disgusting abomination.

Shame on those who voted for it: you know you did wrong. You know it.

— Elon Musk (@elonmusk) June 3, 2025
എന്നാല്‍ ഇതിലെ നികുതി പരിഷ്‌കാരങ്ങളെയാണ് മസ്‌ക് പ്രധാനമായും വിമര്‍ശിക്കുന്നത്. പുതിയ ബില്‍ അമേരിക്കയുടെ ചെലവുകള്‍ ഉയര്‍ത്തുന്നതിന് മാത്രമെ കാരണമാകു എന്നാണ് മസ്‌കിന്റെ വിമര്‍ശനം. ബില്‍ ഡൊജിന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതാണെന്നും മസ്‌ക് പറയുന്നു. ഈ സാഹചര്യത്തിലാണ് യു എസ് സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ കാര്യക്ഷമതാ വകുപ്പില്‍(ഡോജ്)നിന്നും മസ്‌ക് രാജിവെച്ചത്.അതേസമയം ബില്ലില്‍ ഉറച്ചുനില്‍ക്കുന്നതായാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിവരം. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍