റിലയൻസ് നാല് പുതിയ കമ്പനികൾ തുടങ്ങുന്നു, മുതൽമുടക്ക് 1000 കോടി!

Webdunia
ഞായര്‍, 13 മെയ് 2018 (13:23 IST)
പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനു റിലയൻസ് ഇൻഡസ്ട്രീസ് നാല് കമ്പനികൾ തുടങ്ങുന്നു. റിഫൈനിംഗ് ആൻഡ് മാർക്കറ്റിങ്, എക്സ്പ്ലൊറേഷൻ ആൻഡ് പ്രോഡക്‌ഷൻ, പെട്രോകെമിക്കൽസ്, ടെക്സ്റ്റൈൽസ്, ഹൈഡ്രോകാർബൺസ്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലാണ് റിലയൻസ് നവസംരംഭങ്ങൾ ആരംഭിക്കുന്നത്. 
 
പുതിയ കമ്പനികളുടെ മൊത്തം അംഗീകൃത ഷെയർ ക്യാപിറ്റൽ 1000 കോടി രൂപയായിരിക്കും. വിവിധ മേഖലകളിലായി നിലവിൽ 99 കമ്പനികൾ റിലയൻസിനുണ്ട്. പുതിയ കമ്പനികൾ രൂപീകരിക്കുന്നതോടെ മൊത്തം 103 കമ്പനികളാകും. 
 
കഴിഞ്ഞ മാർച്ചിൽ കമ്പനി പ്രൊമോട്ടർമാരുടെ ഷെയർ ഹോൾഡിങ്ങിൽ ഒരു അഴിച്ചുപണി നടത്തിയിരുന്നു. ഇതിന്റെ അനുമതിക്കായി കോർപറേറ്റ് മന്ത്രാലയത്തെ സമീപിക്കാനാണ് കമ്പയുടെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article