ന്യൂസിലാന്റ്: ഇനി ആകാശത്തും ഒരുമിച്ചുറങ്ങാം. ആകാശയാത്രകളിൽ ഒരുമിച്ച് കിടന്നുറങ്ങാനുള്ള പുത്തൻ സൗകര്യം ഒരുക്കി നൽകുകയാണ് എയർ ന്യൂസിലാന്റ് എന്ന വിമാന കമ്പനി. സ്കൈ കൗച്ച് എന്നാണ് കമ്പനി ഈ പ്രത്യേക സേവനത്തിന് പേരു നൽകിയിരിക്കുന്നത്. കുട്ടികളുമായി സഞ്ചരിക്കുന്ന അമ്മമാർക്കും, ദമ്പതിമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം എന്നാണ് കമ്പനി പറയുന്നത്.