വാർത്താ അവതാരക കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌തു; വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

തിങ്കള്‍, 2 ഏപ്രില്‍ 2018 (10:52 IST)
പ്രമുഖ വാർത്താ അവതാരക കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌തു. തെലുഗ് വാര്‍ത്താ ചാനലായ വി6ന്റെ അവതാരികയായ വി രാധിക റെഡ്ഡിയാണ് താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയത്.

ഹൈദരാബാദിലെ മോസപെട്ടിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയാണ് രാധിക ആത്മഹത്യ ചെയ്തത്. ജോലി കഴിഞ്ഞ് എത്തിയ രാധിക ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച ശേഷം കെട്ടിടത്തിന് മുകളിലേക്ക് കയറിപോകുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

‘എന്റെ തലച്ചോറ് എന്റെ ശത്രുവാകുന്നു. താന്‍ കടുത്ത വിഷാദരോഗത്തിന് അടിമയാണെന്നും, മരണത്തില്‍ ആരും ഉത്തരവാദികളല്ല’ എന്നും യുവതി ആത്മഹത്യകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീഴ്‌ചയില്‍ തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണം.

14കാരനായ മകനുമൊത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു രാധികയുടെ താമസം. ആറ് മാസം മുമ്പ് ഇവർ വിവാഹ മോചനം നേടിയിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍