ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു, തെറ്റിയപ്പോള്‍ തലക്കടിച്ച് കൊലപ്പെടുത്തി; ഒരാള്‍ പിടിയില്‍

ശനി, 31 മാര്‍ച്ച് 2018 (10:26 IST)
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട കോലെജ് വിദ്യാര്‍ത്ഥിയെ സുഹ്രത്ത് കൊലപ്പെടുത്തി. ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ത്ഥിയായ ആയുഷ് നൌതിയാലിനാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ ഉത്തംനഗര്‍ സ്വദേശിയായ ഡിസൈനര്‍ ഇഷ്ത്യാഖ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
കഴിഞ്ഞ വ്യാഴാഴ്ച ദ്വാരകയിലെ വീട്ടില്‍ നിന്ന് ഡല്‍ഹി കോളജിലേക്ക് പോകുന്നതിനിടെയാണ് ആയുഷിനെ കാണാതാവുന്നത്. ദിവസങ്ങള്‍ക്ക് ശേഷം ആയുഷിനെ ഓവുചാലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു ആയിഷിനെയെന്ന് ഇഷ്ത്യാഖ് പൊലീസിന് മൊഴി നല്‍കി.
 
ആയുഷിന്റെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇഷ്ത്യാഖിനെ പിടികൂടിയത്. ഡേറ്റിങ്ങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ചില കാര്യങ്ങളിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍