കഴിഞ്ഞ ദിവസം നീലകണ്ഠൻ മദ്യം വാങ്ങി വീടിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നു. ഇത് അമ്മ കലാവതി എടുത്തു മാറ്റിവച്ചു. ഇതാണ് നീലകണ്ഠനെ ക്ഷുപിതനാക്കിയത്. തുടർന്നുണ്ടായ തർക്കമാണ് അമ്മയെ കൊല്ലുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് അക്രമാസക്തനായ മണികണ്ഠൻ പൈപ്പുകൊണ്ട് അമ്മയുടെ തലക്കടിച്ചു. പിന്നെ ക്രൂരമായി മർദ്ദിച്ച ശേഷം തള്ളിയിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.