വാൾമാർട്ടിനോട് മത്സരിക്കാൻ ഒരുങ്ങിത്തന്നെ ആമസോൺ; ഫ്യൂച്ചർ റിടെയിൽ‌സിന്റെ ഓഹരികൾ ആമസോൺ വാങ്ങുന്നു

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (17:16 IST)
ഓണ്‍ ലൈന്‍ വ്യാപാര രംഗത്തെ മത്സരം കൂടുതൽ ശക്തമാക്കാനൊരുങ്ങി ആമസോണും. ഇതിന്റെ ഭാഗമായ ഫ്യൂച്ചർ റീടെയിൽസിന്റെ എട്ട് ശതമാനം ഓഹരികൾ വാങ്ങാൻ തയ്യാറെടുക്കുകയാണ് ആമസോൺ.  
 
2500 കോടി രുപക്കാണ് ഷെയറുകൾ കൈമാറ്റം ചെയ്യുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ ഫ്യൂച്ചർ റീടെയിൽ‌സിന്റെ 10 ശതമാനം ഓഹരികൾ ആമസോൺ വാങ്ങിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ആമസോണും സമാറ ക്യാപിറ്റലും ചേര്‍ന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മോര്‍ റീട്ടലിനെ ഏറ്റെടുത്തിരുന്നു.
 
ആഗോള റിടെയിൽ വമ്പനായ വാൾമാർട്ട് ഫ്ലിപ്കാരിട്ടിനെ ഏറ്റെടുത്ത് രാജ്യത്ത് വരവറിയിച്ചതോടെയാണ് കൂടുതൽ ശക്തരാകാൻ ആമസോൺ തീരുമാനിച്ചത്. വാൾമാർട്ടിന് കടുത്ത മത്സര, സൃടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആമസോണിന്റെ പുതിയ നടപടികൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article