പുത്തൻ വാഹനങ്ങൾ ഇനി ലീസിനെടുക്കാം; പുതിയ പദ്ധതിയുമായി മഹീന്ദ്ര

Webdunia
വ്യാഴം, 11 ഒക്‌ടോബര്‍ 2018 (15:12 IST)
പുത്തൻ വാഹനങ്ങൾ സ്വന്തമായി വാങ്ങാതെ ഇനി സ്വന്തമെന്നപോലെ തന്നെ ഉപയോഗിക്കാം. ഇതിനായി ആരെയും ആ‍കർശിക്കുന്ന പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര. അഞ്ച് വർഷത്തേക്ക് വരെ പുത്തൻ വാഹനങ്ങൾ ലീസിനെടുക്കാവുന്ന പദ്ധതിക്കാണ് കമ്പനി രൂപം നൽകിയിരിക്കുന്നത്.
 
കെ യു വി 100, ടി യു  വി 300, സ്കോർപിയോ, മരാസോ എന്നീ മോഡലുകളാണ് കമ്പനി ലീസിനു നൽകാനായി തീരുമാനിച്ചിരിക്കുന്നത്. 13,499 രൂപ മുതൽ 32,999 രൂപ വരെയാണ് വാഹനത്തിനനുസരിച്ച മസംതോറും ലീസ് തുകയായി നൽകേണ്ടത്. 
 
ലീസിനെടുക്കുന്ന കാലയളവിലെ വാഹനത്തിന്റെ ഇൻഷൂറൻസ്, റോഡ് അസിസ്റ്റൻസ്, റിപ്പയർ, എന്നിവ കമ്പനി തന്നെ വഹിക്കും. അപകടമുണ്ടായാൽ വാഹനം നന്നാക്കി നൽകുന്നതും 24 മണിക്കൂറിനുള്ളിൽ പകരം വാഹനം ലഭ്യമക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.  
 
മുംബൈ, പുനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളുരു എന്നീ നഗരങ്ങളിൽ മാത്രമാവും ആദ്യഘട്ടത്തി പുതിയ പദ്ധതി ലഭ്യമാകുക. രണ്ടാം ഘട്ടത്തിൽ ഇന്ത്യയിൽ മറ്റു 19 നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. ഹൃസ്വ കാലത്തേക്ക് പുതിയ വാഹങ്ങൾ ഉപയോഗിക്കേണ്ടവർക്ക് പദ്ധതി ഗുണകരമായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article