കുതിച്ചുകയറി എണ്ണവില: 120 ഡോളറിലേക്ക്, എട്ട് വർഷത്തെ ഉയർന്ന നിലയിൽ

Webdunia
വ്യാഴം, 3 മാര്‍ച്ച് 2022 (10:44 IST)
രാജ്യാന്തരവിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ ഏറെ ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളർ കടന്നു. 2013 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനവാണിത്. അമേരിക്കൻ എണ്ണവില 113 ഡോളർ കൂടിയതായാണ് റിപ്പോർട്ടുകൾ.
 
യുക്രെയ്‌നിൽ റഷ്യ ആക്രമണം കടുപ്പിച്ചതാണ് വിപണിയെ സ്വാധീനിക്കുന്നത്. യുദ്ധം എണ്ണവിതരണത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കകളാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. ലോകത്തെ എണ്ണ ഉത്‌പാദനത്തിൽ കാര്യമായി സ്വാധീനമുള്ള റഷ്യയിൽ നിന്നുള്ള എണ്ണവിതരണത്തെ യുദ്ധം ബാധിക്കുമെന്ന സൂചനകളുടെ ചുവട് പിടിച്ചാണ് കഴിഞ്ഞ ഏതാനും ദിവസമായി എണ്ണവില കുതിച്ചുയരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article