ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈന്‍ സൈന്യമെന്ന് റഷ്യ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 3 മാര്‍ച്ച് 2022 (09:00 IST)
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈന്‍ സൈന്യമെന്ന് റഷ്യ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റഷ്യന്‍ അറിയിച്ചു. ഇതിനായി സൈനിക വിമാനങ്ങളോ ഇന്ത്യന്‍ വിമാനങ്ങളോ ഉപയോഗിക്കുമെന്ന് റഷ്യന്‍ എംബസി അറിയിച്ചു. നേരത്തേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചര്‍ച്ചനടത്തിയിരുന്നു. അതേസമയം ഇന്ത്യക്കാരെ യുക്രൈന്‍ മനുഷ്യ കവചമായി ഉപയോഗിക്കുന്നുവെന്ന് റഷ്യ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍