കടുത്ത സാമ്പത്തിക പ്രതിസന്ധി: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്

അഭിറാം മനോഹർ
വെള്ളി, 15 നവം‌ബര്‍ 2024 (14:18 IST)
ഈ വാരാന്ത്യത്തോടെ കമ്പനിയിലെ 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വിമാന നിര്‍മാണ മേഖലയിലെ വമ്പന്മാരായ ബോയിങ്. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിന്റെയും ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ജീവനക്കാരുടെ 10 ശതമാനം വെട്ടിക്കുറയ്ക്കുവാന്‍ തീരുമാനിച്ചതെന്ന് ബോയിങ് കമ്പനി സിഇഒ കെല്ലി ഓട്ട്‌ബെര്‍ഗ് പറഞ്ഞു. ആഗോളതലത്തില്‍ 1,70,000 പേരാണ് ബോയിങ് കമ്പനിയില്‍ ജോലി ചെയ്യുന്നത്.
 
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നതെന്നും അതിനാല്‍ തന്നെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക. പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക, അനാവശ്യചെലവുകള്‍ ഒഴിവാക്കുക എന്നീ കാര്യങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വരുന്ന മാസങ്ങളിലും പിരിച്ചുവിടല്‍ തുറരുമെന്നും കെല്ലി ഓട്ട്‌ബെര്‍ഗ് അറിയിച്ചു. കമ്പനിയുടെ ഉത്പാദനക്ഷമതയ്ക്ക് ആവശ്യമായ ജീവനക്കാരെ മാത്രമെ നിലനിര്‍ത്തുള്ളുവെന്നാണ് ബോയിങ് സിഇഒ അറിയിച്ചത്.
 
ബുധനാഴ്ച മുതലാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച അറിയിപ്പ് ലഭിച്ച് തുടങ്ങിയത്. അടുത്ത വര്‍ഷം ജനുവരി പകുതിയോടെ നോട്ടീസ് ലഭിച്ച ജീവനക്കാരെ ജോലിയില്‍ നിന്നും സ്ഥിരമായി പിരിച്ചുവിടും. സൗത്ത് കരോലിനയിലും വാഷിങ്ടണിലുമുള്ള ജീവനക്കാരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടുക. എക്‌സിക്യൂട്ടീവുകള്‍,മാനേജര്‍മാര്‍, ഫാക്ടറി ജീവനക്കാര്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുള്ളതായി യ് എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article