വിപണിയില്‍ നഷ്ടം, 18,000 പേരെ പിരിച്ചുവിടാനൊരുങ്ങി ഇന്റല്‍

അഭിറാം മനോഹർ

വെള്ളി, 2 ഓഗസ്റ്റ് 2024 (14:26 IST)
യുഎസ് ചിപ്പ് നിര്‍മാണ കമ്പനിയായ ഇന്റല്‍ 15 ശതമാനം വരുന്ന ജീവനക്കാരെ പിരിച്ചുവിടുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 160 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയതോടെയാണ് കമ്പനിയുടെ നീക്കം. വാര്‍ഷിക ചെലവില്‍ 2000 കോടി ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയില്‍ പിരിച്ചുവിടല്‍ നീക്കം. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്ക് പ്രകാരം 1,24,800 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇതില്‍ 18,000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും.
 
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജൂണില്‍ ഇസ്രായേലിലെ ഫാക്ടറി പ്രൊജക്ടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഇന്റല്‍ നിര്‍ത്തുവെച്ചു. പകരം 1,500 കോടി ഡോളര്‍ ഒരു ചിപ്പ് പ്ലാന്റില്‍ നിക്ഷേപിക്കും. നിലവിലെ വാണിജ്യ സാഹചര്യങ്ങളും വിപണിയിലെ മാറ്റങ്ങളുമാണ് തീരുമാനത്തിന് പിന്നില്‍. നിലവില്‍ എ ഐ രംഗത്തെ എതിരാളികളായ എന്‍വിഡിയ, എംഎംഡി,ക്വാല്‍കോം തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും കനത്ത വെല്ലുവിളിയാണ് ഇന്റല്‍ നേരിടുന്നത്. ദശാബ്ദങ്ങളായി ഇന്റലിന്റെ ചിപ്പുകളിലാണ് ലാപ്‌ടോപ്പുകള്‍ ഉള്‍പ്പടെയുള്ളവ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ എന്‍വിഡിയ പോലുള്ള കമ്പനികള്‍ എ ഐ പ്രോസസറുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ഇന്റലിന് തിരിച്ചടിയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍