നിര്‍മിതബുദ്ധിയുടെ ഉപയോഗം വ്യാപകമായതോടെ 2024ല്‍ 30,000 ജീവനക്കാരെ കൂടി ടെക് വമ്പനായ ഗൂഗിള്‍ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. നിര്‍മിതബുദ്ധിയുടെ ഉപയോഗം വ്യാപകമായതിനെ തുടര്‍ന്ന് 12,000 ജീവനക്കാരെ കമ്പനി ഈ വര്‍ഷം തുടക്കത്തില്‍ പിരിച്ചുവിട്ടിരുന്നു.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിര്‍മിതബുദ്ധിയുടെ വികാസം സംഭവിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ആലോചിക്കുന്നത്. പരസ്യങ്ങള്‍ ജനറേറ്റ് ചെയ്യുന്നതിനായി ഗൂഗിള്‍ 2021 നിര്‍മിതബുദ്ധിയുടെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ടൂള്‍ നിര്‍മിച്ചിരുന്നു.ഇതിന്‍1 വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നത്. ഈ കാര്യങ്ങളെല്ലാം കമ്പനിയെ കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കുന്നതില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.