മികവാര്‍ന്ന സവിശേഷതകളുമായി അസൂസ് സെന്‍ഫോണ്‍ 3 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

Webdunia
വ്യാഴം, 18 ഓഗസ്റ്റ് 2016 (10:56 IST)
അസൂസ് സെന്‍ഫോണ്‍ 3 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. സെന്‍ഫോണ്‍ 3, സെന്‍ഫോണ്‍ 3 അള്‍ട്രാ, സെന്‍ഫോണ്‍ 3 ഡീലക്‌സ് എന്നിങ്ങനെ മൂന്ന് ഫോണുകളുമായാണ് സെന്‍ഫോണ്‍ 3 സീരിസ് എത്തുന്നത്.
സെന്‍ഫോണ്‍ 3 യ്ക്ക് 16,752 രൂപയും സെന്‍ഫോണ്‍ 3 അള്‍ട്രയ്ക്ക് 32,217 രൂപയും സെന്‍ഫോണ്‍ 3 ഡീലക്‌സിന് 33,590 രൂപയുമായിരിക്കും ഏകദേശ വില എന്നാണ് സൂചന.
 
5.5 ഇഞ്ച് സൂപ്പര്‍ ഐപിഎസ് പ്ലസ്  ഡിസ്‌പ്ലേയാണ് സെന്‍ഫോണ്‍ 3 സ്മാര്‍ട്ട്‌ഫോണിനുള്ളത്. 3 ജിബി റാം 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4 ജിബി റാം 64 ജിബി ഇന്റേര്‍ണല്‍ മെമ്മറി എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് ഈ ഫോണിനുള്ളത്. 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യമറയും ഫോണിലുണ്ട്. ഫിംഗള്‍ പ്രിന്റ് സ്‌കാനര്‍ മറ്റൊരു സവിശേഷതയാണ്.
 
അതേസമയം 6.8 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് സെന്‍ഫോണ്‍ 3 അള്‍ട്ര എത്തുന്നത്. സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസറുള്ള ഈ ഫോണിന് 23 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 4,600 എം.എഎച്ച് ബാറ്റിയും ഫിംഗള്‍ പ്രിന്റ് സെന്‍സറുമുണ്ട്. 32 ജിബി, 64 ജിബി,128 ജിബി എന്നിങ്ങനെ മൂന്ന് സ്‌റ്റോറേജ് സംവിധാനത്തില്‍ എത്തുന്ന ഈ ഫോണുകള്‍ക്ക് 3 ജിബി, 4 ജി ബി റാമുകളാണ് ഉള്ളത്.
 
എന്നാല്‍ സെന്‍ഫോണ്‍ 3 ഡീലക്‌സിന് 5.7 ഇഞ്ച് ഫുള്‍ എച്ച് ഡി സൂപ്പര്‍ അമോലോഡ് ഡിസ്‌പ്ലേയാണുള്ളത്. ആറ് ജി ബി റാമും 256 ജി ബി ഇന്റേര്‍ണല്‍ മെമ്മറിയുമായാണ് ഫോണ്‍ എത്തുന്നത്. 4 കെ വീഡിയോ റെക്കോര്‍ഡിങ്ങ് സംവിധാനത്തോട് കൂടിയ 23 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാണ് ഫോണിനുള്ളത്. ടൈപ്പ് സി യു എസ് ബി ചാര്‍ജറുള്ള ഫോണിന് 3,000 എംഎഎച്ച് ബാറ്ററിയാണുള്ളത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article