ഐ ഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്; ചൈനക്കാരെ ഒപ്പം നിര്‍ത്താന്‍ ചുവപ്പുമായി ആപ്പിള്‍

Webdunia
വ്യാഴം, 21 ഫെബ്രുവരി 2019 (14:33 IST)
ചൈനയില്‍ ആപ്പിള്‍ ഐഫോണ്‍ വില്‍പ്പന കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. അടുത്ത കാലത്തായി വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചുമെന്ന് ആപ്പിളും സമ്മതിച്ചു. ചൈനാ - അമേരിക്ക വാണിജ്യ യുദ്ധമാണ് ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ട്.

വില്‍പ്പനയിലെ ഇടിവ് മറികടക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ് ആപ്പിള്‍. ചൈനയുടെ ഇഷ്‌ടനിറമായ ചുവന്ന കളറില്‍ ഫോണ്‍ ഇറക്കാനാണ് കമ്പനിയുടെ തീരുമാനം.  ‘ചൈനാ റെഡ്‘ എന്നാണ് ഈ വെരിയെന്റിന്  ചൈനീസ് മാധ്യമങ്ങള്‍ നല്‍കിയ പേര്.

ഫോണിന്റെ സ്‌റ്റീല്‍ ബോഡിയ്‌ക്ക് ചുവപ്പ് നിറം നല്‍കാനാണ് തീരുമാനം. വിലയേറിയ മോഡലുകള്‍ എക്സ് എസ്/മാക്‌സ് മോഡലുകളും ഈ നിറത്തിലെത്തും. ഈ മാസം അവസാനത്തോടെയാകും പുതിയ നിറത്തില്‍ ഫോണ്‍ വിപണിയിലെത്തുക.

അനുബന്ധ വാര്‍ത്തകള്‍

Next Article