1.1 രൂപയ്‌ക്ക് ഒരു ജിബി ഡാറ്റ; ജിയോയെ പൊളിക്കാന്‍ പുതിയ ഓഫറുമയി ബിഎസ്എന്‍എല്‍
കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കാനുള്ള റിലയന്‍സ് ജിയോയുടെ നീക്കത്തിന് തടയിട്ട് ബിഎസ് എന്‍എല്‍. ജിയോയുടെ ബ്രോഡ്ബാന്റ് സേവനമായ ഗിഗാഫൈബറിന് വെല്ലുവിളിയായി ബിഎസ്എന്‍എല്ലിന്റെ ഭാരത് ഫൈബര്‍ എത്തുന്നു.
കുറഞ്ഞ നിരക്കില്‍ കൂടുതല്‍ കണക്ഷനുകള്‍ സ്വന്തമാക്കാനാണ് ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ എന്ന ഓഫറിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഒരു ജിബിയ്ക്ക് 1.1 രൂപ നിരക്കില്‍ പ്രതിദിനം 35 ജിബി ഡാറ്റ നല്‍കാനാണ് ഭാരത് ഫൈബറിലൂടെ ബിഎസ്എന്‍എല്‍ തീരുമാനിച്ചിരിക്കുന്നത്. ഫൈബര്‍ ടു ഫൈബര്‍ സേവനമായതിനാല്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടാകില്ലെന്നാണ് ബിഎസ്എന്‍എല്ലിന്റെ നിഗമനം.
അതേസമയം, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഭാരത് ഫൈബറിനുള്ള ബുക്കിങ് ബിഎസ്എന്‍എല്‍ ആരംഭിച്ചുവെന്ന് ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല.