കനത്ത സാമ്പത്തിക പ്രതിസന്ധിയാല്‍ പ്രമുഖ വിമാനക്കമ്പനി ബഹറിന്‍ എയര്‍ അടച്ചു പൂട്ടി. കമ്പനി ഓഹരി ഉടമകളുടെ പൊതു യോഗമാണു കമ്പനി പൂട്ടാന്‍ തീരുമാനിച്ചത്.
ബജറ്റ് വിമാനമായിട്ടും കമ്പനിക്കു ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്നതും 2011ല്‍ രാജ്യത്തുണ്ടായ ആഭ്യന്തര പ്രശ്നങ്ങള്‍ സര്‍വീസിനെ പ്രതികൂലമായും ബാധിച്ചതും കമ്പനിയുടെ നഷ്ടത്തിനുകാരണമായി.
ബാധ്യത പരിഹരിക്കാന്‍ സര്‍ക്കാര്‍ നഷ്ടപരിഹാര വാഗ്ദാനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും ലഭിച്ചില്ല. കഴിഞ്ഞ മൂന്നു മാസമായി 1.2 കോടി ഡോളറിന്‍റെ നഷ്ടമുണ്ടായെന്നു വാര്‍ത്താക്കുറിപ്പില്‍ കമ്പനി അറിയിച്ചു. 2008ലാണു ബഹറിന്‍ എയര്‍ സര്‍വീസ് ആരംഭിച്ചത്.