പ്രമുഖ എഴുത്തുകാരനും കേന്ദ്രമന്ത്രിയുമായ ഡോ ശശി തരൂര്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈനില്‍ മത്‌സരത്തില്‍ ക്വിസ് മാസ്‌റ്ററാകുന്നു.
സംസ്ഥാനത്ത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഓണ്‍ലൈന്‍ ക്വിസിലാണ് തരൂരിന്റെ പുതിയ റോള്‍. ഇതാദ്യമായാണ് ഒരു സംസ്ഥാനം ഓണ്‍ലൈന്‍ ക്വിസ് മത്സരം ഒരുക്കുന്നത്.
ഓണ്‍ലൈന്‍ വിഡിയോ ക്വിസ് മത്സരം മേയില്‍ ആരംഭിച്ച് രണ്ടു മാസം നീളും. ലോകത്തെവിടെയുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാം. കേരളത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പ്രകൃതി സൗന്ദര്യവും സംസ്കാരവുമെല്ലാം വിഷയമാക്കി ക്വിസ് മാസ്‌റ്റര്‍ ചോദ്യങ്ങള്‍ അവതരിപ്പിക്കും.
കേരള ടൂറിസം വെബ്സൈറ്റായ ( www.keralatourism.org) ല്‍ രജിസ്‌റ്റര്‍ ചെയ്ത് ഈ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ ഏപ്രില്‍ 20-ന് തുടങ്ങും. തുടര്‍ച്ചയായി 60 ദിവസം മന്ത്രി ഡോ ശശി തരൂര്‍ ചോദ്യങ്ങളുമായി വെബ്സൈറ്റിലുണ്ടാകും.
ദിവസവും ഓരോ ആഴ്ചയും പ്രതിമാസവും സമ്മാനങ്ങളുണ്ടാവുമെന്നും ആദ്യ ഓണ്‍ലൈന്‍ വിഡിയോ ക്വിസ് ഷോയില്‍തന്നെ ചോദ്യകര്‍ത്താവായി ഡോ ശശി തരൂരിനെഅവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കേരള ടൂറിസം മന്ത്രി എ പി. അനില്‍കുമാര്‍ വ്യക്തമാക്കി.