പ്രഭാത നടത്തത്തിനിടെ ഇടുക്കി മുന്‍ ജില്ലാ പോലീസ് മേധാവി കെ വി ജോസഫ് ഐപിഎസ് കുഴഞ്ഞു വീണുമരിച്ചു. ഇന്ന് രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിനു മുന്നില്‍ വച്ചായിരുന്നു കെവി ജോസഫ് കുഴഞ്ഞുവീണത്.
ഇദ്ദേഹംകുഴഞ്ഞു വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തുകയും ഉടന്‍ മൂലമറ്റം ബിഷപ്പ് വയലിന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.