കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ പൂച്ചപ്ര സ്കൂളിനു സമീപത്തായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ടു മരിച്ച ബാലൻ്റെ അയൽവാസി ജയനാണ് കുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനൊടുവിൽ ജയൻ സമീപത്തെ മലയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇയാളെ ഓടിച്ച് പിടിച്ചു പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജയൻ ഏതാനും വർഷം മുമ്പും ബാലനെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു.