ലൈംഗിക അധിക്ഷേപം നടത്തിയ 20 യൂട്യൂബ് ചാനലുകള്‍ക്കെതിരെ ഹണി റോസ്; പോലീസിന് വിവരങ്ങള്‍ കൈമാറും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 ജനുവരി 2025 (10:02 IST)
ലൈംഗിക അധിക്ഷേപം നടത്തിയ 20 യൂട്യൂബ് ചാനലുകള്‍ക്കെതിരെ ഹണി റോസിന്റെ പരാതി. ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന്  കൈമാറും. വീഡിയോകള്‍ക്ക് തന്റെ ചിത്രം വെച്ച് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ മോശം കുറുപ്പിട്ട യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് നടി നടപടിക്ക് ഒരുങ്ങുന്നത്. അതേസമയം നടി നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും.
 
കഴിഞ്ഞദിവസം അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക അന്വേഷണ സംഘമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ബോബി ചെമ്മണ്ണൂരിനെ കഴിഞ്ഞദിവസം രാത്രി രണ്ടുതവണയായി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍