ശമ്പളദിനങ്ങള്‍ എത്തിയതോടെ രാജ്യത്ത് കറന്‍സി പ്രതിസന്ധി രൂക്ഷമാകുന്നു. കറന്‍സി ക്ഷാമം അതിരൂക്ഷമായതോടെ 500 രൂപ നോട്ടുകളുടെ അച്ചടി വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുകയാണ്. രാജ്യത്തെ നാല് പ്രിന്റിങ് പ്രസുകളില്‍ നിലവില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. ഇത് മൂന്ന് ഷിഫ്റ്റുകളായി വര്‍ദ്ധിപ്പിച്ച് 500 രൂപ കറന്‍സിയുടെ അച്ചടി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അച്ചടി വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ പുതിയതായി അച്ചടിച്ചുകൊണ്ടിരിക്കുന്ന 500 രൂപ നോട്ടുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച ബാങ്കുകളിലേക്ക് വിതരണം ചെയ്തതിന്റെ നാലുമടങ്ങ് പുതിയ നോട്ടുകള്‍ ഈ ആഴ്ച നല്‍കുമെന്നാണ് ആര് ബി ഐ പറയുന്നത്.
കറന്‍സി ക്ഷാമം സ്വകാര്യബാങ്കുകളെയാണ് കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. സ്വകാര്യ ബാങ്കുകളിലേക്ക് അധികം പണം എത്തുന്നില്ല. ഈ സാഹചര്യത്തില്‍ സ്വകാര്യബാങ്കുകളും നോട്ട് വിതരണം പിശുക്കിയാണ് നടത്തുന്നത്.