എടിഎമ്മുകളുടെ എണ്ണത്തില്‍ വന്‍‌വര്‍ദ്ധന

Webdunia
വ്യാഴം, 28 മാര്‍ച്ച് 2013 (17:04 IST)
PRO
സ്വകാര്യ ബാങ്കുകള്‍ എടിഎമ്മുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ മത്സരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം കൊണ്ട് ശരാശരി 31 ശതമാനം വളര്‍ച്ചയാണ് എടിഎമ്മുകളുടെ കാര്യത്തില്‍ ഈ ബാങ്കുകള്‍ കൈവരിച്ചിരിക്കുന്നത്. രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കാണ് എടിഎമ്മുകളുടെ എണ്ണം ഉയര്‍ത്തിയതില്‍ ഒന്നാം സ്ഥാനത്ത് . എടിഎമ്മുകളുടെ എണ്ണം 10,583 ആയി.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് എടിഎമ്മുകളുടെ എണ്ണത്തില്‍ 26 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 7,952 എണ്ണത്തില്‍ നിന്ന് 10,040 ആയാണ് എടിഎമ്മുകള്‍ ഉയര്‍ന്നത്. ആക്‌സിസ് ബാങ്കിന് 10,391 എടിഎമ്മുകളാണ് ഉള്ളത്. കഴിഞ്ഞ ജനവരിയില്‍ ഇത് 8,475 ആയിരുന്നു. 22.6 ശതമാനം വര്‍ധന.